ജമ്മുവിലെ നിരോധനാജ്ഞയില്‍ മൂന്നു മണിക്കൂര്‍ ഇളവ്

Posted on: February 20, 2019 12:19 pm | Last updated: February 20, 2019 at 3:38 pm

ജമ്മു: പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മുവില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞയില്‍ ഇളവു വരുത്തിയതായി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ രാകേഷ് കുമാര്‍ അറിയിച്ചു. രാവിലെ എട്ടു മുതല്‍ 11 വരെയുള്ള മൂന്ന് മണിക്കൂര്‍ സമയത്താണ് നിരോധനാജ്ഞ ഒഴിവാക്കിയത്.

നിലവിലെ സ്ഥിതിഗതികള്‍ പരിശോധിച്ച ശേഷം മാത്രമെ നിരോധനാജ്ഞ പൂര്‍ണമായി പിന്‍വലിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കൂവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ജമ്മുവിലെ മൂന്നു പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ രണ്ടു മണിക്കൂര്‍ ഇളവു ചെയ്തിരുന്നു.