പൊട്ടിക്കരഞ്ഞ് കൃപേഷിന്റെ പിതാവ്; വികാരാധീനനായി ഉമ്മന്‍ ചാണ്ടി

Posted on: February 20, 2019 10:56 am | Last updated: February 20, 2019 at 12:21 pm

കാസര്‍കോട്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിന്റേയും കൃപേഷിന്റേയും വീടുകള്‍ മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. ഉമ്മന്‍ ചാണ്ടിയുടെ കൈപിടിച്ച് കൃപേഷിന്റെ പിതാവ് പൊട്ടിക്കരഞ്ഞു. ഇതോടെ, പിതാവിനെ ആശ്വസിപ്പിക്കാനാകാതെ ഉമ്മന്‍ ചാണ്ടി വികാരാധീനനായി.

കൊലപാതകം നടന്ന ദിവസം ഉമ്മന്‍ ചാണ്ടി സംസ്ഥാനത്ത് ഇല്ലായിരുന്നു. ഇന്ന് രാവിലെയാണ് അദ്ദേഹം വീടുകള്‍ സന്ദര്‍ശിക്കാനെത്തിയത്. മകന്‍ ചാണ്ടി ഉമ്മന്‍, ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പമുണ്ടായിരുന്നു.