വാചകമടിയല്ല, നടപടിയാണ് ആവശ്യം; പാക്കിസ്ഥാനോട് ഇന്ത്യ

Posted on: February 19, 2019 8:00 pm | Last updated: February 19, 2019 at 10:04 pm

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് പറഞ്ഞ് ലോകത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്ന പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ വാചകമടി നിര്‍ത്തി നടപടി സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് വിദേശകാര്യ മന്ത്രാലയം. ആക്രമണത്തിനു നേതൃത്വം നല്‍കിയവര്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുമെതിരെ നടപടിയെടുക്കണം.

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ് ഭീകരാക്രമണമെന്ന പാക് പ്രധാന മന്ത്രിയുടെ പ്രതികരണം ഖേദകരമാണ്. തെറ്റായ ഇത്തരം പ്രതികരണങ്ങളെ ഇന്ത്യ തള്ളിക്കളയുന്നു. തെളിവു നല്‍കിയാല്‍ നടപടിയെടുക്കാമെന്ന ഇമ്രാന്റെ വാദം ഒഴിവുകഴിവ് പറച്ചിലാണെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.