ബ്ലാസ്റ്റേഴ്‌സിന് കനത്ത തോല്‍വി

Posted on: February 18, 2019 10:41 pm | Last updated: February 19, 2019 at 11:03 am

മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. എവേ മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് എഫ് സി ഗോവയാണ് ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്തത്.

ജയത്തോടെ 16 മത്സരങ്ങളില്‍നിന്ന് 31 പോയിന്റുമായി ഗോവ പ്ലേ ഓഫ് ഉറപ്പിച്ചു. 22ാം മിനിറ്റില്‍ ഫെറാന്‍ കോറോമിനസാണ് ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. തൊട്ടുപിന്നാലെ ഇഡു ബെഡിയയും കേരളത്തിന്റെ വല കുലുക്കി. 78ാം മിനിറ്റില്‍ ഹുഗോ ബോമസ് കേരളത്തിന്റെ തോല്‍വി ഉറപ്പിച്ചു.

17 മത്സരങ്ങളില്‍ രണ്ട് ജയവും എട്ട് സമനിലയും ഏഴ് തോല്‍വികളുമുള്ള ബ്ലാസ്‌റ്റേഴ്‌സ് ഒമ്പതാം സ്ഥാനത്താണ്. കൊച്ചിയില്‍ നടന്ന ഹോം മത്സരത്തില്‍ ഗോവ ബ്ലാസ്‌റ്റേഴ്‌സിനെ 3-1ന് പരാജയപ്പെടുത്തിയിരുന്നു.