പാക്കിസ്ഥാന് സഊദിയുടെ 2000 കോടി ഡോളര്‍ സഹായം

Posted on: February 18, 2019 1:13 pm | Last updated: February 18, 2019 at 1:31 pm

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന് 2000 കോടി ഡോളറിന്റെ സാമ്പത്തിക സഹായവുമായി സഊദി. ഇതുമായി ബന്ധപ്പെട്ട കരാറില്‍ സഈദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാനും ഒപ്പുവച്ചു.
പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍ പാക് പ്രധാന മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് കരാര്‍ ഒപ്പിട്ടത്.

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് നേരത്തെ സഊദി കിരീടാവകാശി പദ്ധതി തയാറാക്കിയിരുന്നതെങ്കിലും ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഒരു ദിവസമായി ചുരുക്കുകയായിരുന്നു.