കാസര്‍കോട്ടെ ഇരട്ടക്കൊല: കൊലപാതകികളെ നിയമത്തിന് മുന്നില്‍കൊണ്ടുവരും വരെ വിശ്രമമില്ല: രാഹുല്‍ ഗാന്ധി

Posted on: February 18, 2019 10:55 am | Last updated: February 18, 2019 at 1:05 pm

ന്യൂഡല്‍ഹി: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസുകാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധമറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുംവരെ ഞങ്ങള്‍ വിശ്രമിക്കില്ലെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

ദാരുണ കൊലപതകം ഞെട്ടലുണ്ടാക്കുന്നതാണ്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസും ഞാനുമുണ്ട്. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുന്നു. കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുംവരെ വിശ്രമമില്ലെന്നു ട്വീറ്റില്‍ പറയുന്നുണ്ട്. പെരിയ കല്യോട്ട് സ്വദേശികളായ കൃപേഷ്, ശരത് ലാല്‍ എന്നിവരെയാണ് ഇന്നലെ ഒരു സംഘം വെട്ടിക്കൊന്നത്.