Connect with us

Ongoing News

സംസ്ഥാന വ്യാപക ഹര്‍ത്താല്‍

Published

|

Last Updated

തിരുവനന്തപുരം: കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് തിങ്കളാഴ്ച്ച രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ സംസ്ഥാന വ്യാപകമായി സമാധാനപരമായി ഹര്‍ത്താല്‍ ആചരിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആഹ്വാനം ചെയ്തു. സി.പി.എം കൊലപാതകത്തിനെതിരെയുള്ള പ്രതിഷേധ സമരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഒരിടത്തും അക്രമമുണ്ടാകാതെ ശ്രദ്ധിക്കണമെന്ന് അദ്ധേഹം അറിയിച്ചു.

അന്താരാഷ്ട്ര തീവ്രവാദ സംഘടനയായ ഐഎസ്‌ഐഎസിന്റെ കേരള പതിപ്പായി സിപിഎം മാറിയിരിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാസര്‍ഗോഡ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്തിന്റെയും കൃപേഷിന്റെയും കൊലപാതകമെന്നും ഡീന്‍കുര്യാക്കോസ് ആരോപിച്ചു.