Connect with us

Gulf

സഊദിയില്‍ വീണ്ടും മെര്‍സ് വൈറസ് ബാധ

Published

|

Last Updated

റിയാദ്: സഊദിയില്‍ ഈ വര്‍ഷം ജനുവരിയില്‍ 14 പേര്‍ക്ക് മെര്‍സ് വൈറസ് ബാധയേറ്റതായി സഊദി ആരോഗ്യമന്ത്രാലയം . രോഗം പിടിപെട്ടവരില്‍ 03 പേര്‍ മരണപെട്ടതായും .ഇവരില്‍ 15 പുരുഷന്മാരും , 06 പേര്‍ സ്ത്രീകളുമാണ് .വൈറസ് രോഗം കണ്ടെത്തിയവര്‍ക്ക് എല്ലാവിധ ചികില്‍സയും നല്‍കി വരുന്നുണ്ട്.

കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ സഊദി ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട് . എല്ലാ ആശുപത്രികളും “മെര്‍സി”നെ നേരിടാന്‍ സുസജ്ജമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാദീ ദവാസിറില്‍ പതിനാറ് പേര്‍ ,റിയാദ് പ്രവിശ്യയില്‍ മൂന്നു പേര്‍ ,ബുറൈദയിലും നജ്‌റാനിലും ഓരോ ആളുകള്‍ക്കുമാണ് പുതുതായിമെര്‍സ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്
2012ല്‍ ആണ് ആദ്യമായി കൊറോണ വൈറസ് മനുഷ്യരില്‍ കണ്ടെത്തിത് . ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 2019 ജനുവരി വരെ 2298 പേര്‍ക്ക് രോഗബാധ കണ്ടെത്തിയിരുന്നു . ഇതില്‍ 811 പേര്‍ മരണപ്പെടുകയും ചെയ്തു . ജനുവരിയില്‍ മാത്രം 14 പേര്‍ക്കാണ് വൈറസ് ബാധയേറ്റത് . ഇവരില്‍ മൂന്നുപേര്‍ മരണപ്പെടുകയും ചെയ്തു. മെര്‍സ് വൈറ ബാധയേറ്റാല്‍ മൂന്നില്‍ ഒരാള്‍ മരണപ്പെടുമെന്നാണ് കണക്ക്