Connect with us

National

പുല്‍വാമ ഭീകരാക്രമണം: കശ്മീരിലെ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ അഞ്ച് വിഘടനവാദി സംഘടനാ നേതാക്കളുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വായിസ് ഉമര്‍ ഫാറൂഖ്, ഷബിര്‍ ഷാ, ഹാഷിം ഖുറേഷി, ബിലാല്‍ ലോണ്‍, അബ്ദുല്‍ ഗനി ഭട്ട് എന്നിവരുടെ സുരക്ഷയാണ് പിന്‍വലിച്ചത്.

കശ്മീരിലെ വിഘടനവാദി നേതാക്കളുടെ സുരക്ഷ പിന്‍വലിക്കുന്ന കാര്യം ആലോചിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാന്റെയും ഐഎസ്‌ഐയുടെയും പണം പറ്റുന്ന ചിലരെങ്കിലും ഇപ്പോഴും ജമ്മു കശ്മീരിലുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നേരത്തെ പറഞ്ഞിരുന്നു. ജമ്മു കശ്മീരില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിരുന്നു.