ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമം ലക്ഷ്യം കാണില്ലെന്ന് പാക്കിസ്ഥാന്‍

Posted on: February 16, 2019 6:46 pm | Last updated: February 16, 2019 at 9:03 pm

മ്യൂണിച്ച്: പുല്‍വാമ ആക്രമണം മുന്‍നിര്‍ത്തി പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ ലക്ഷ്യം കാണില്ലെന്ന് പാക്ക് വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി. പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന് പങ്കില്ലെന്നും ജര്‍മന്‍ പര്യടനത്തിനിടെ ഒരു ജര്‍മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഖുറേഷി പറഞ്ഞു.

പാക്കിസ്ഥാനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍നിന്നും ഇന്ത്യ പിന്‍ാമറണം. ഇന്ത്യയുമായി രമ്യതയില്‍ പോകാനാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നത്. അഫ്ഗാനിസ്ഥാനും താലിബാനുമായുള്ള സമാധാന ചര്‍ച്ചകളോട് അനുകൂല നിലപാടാണ് എന്നും പാക്കിസ്ഥാന്‍ സ്വീകരിച്ചിട്ടുള്ളതെന്നും ഖുറേഷി പറഞ്ഞു. പുല്‍വാമ ആക്രമണത്തിലൂടെ പാക്കിസ്ഥാന് ഒന്നും നേടാനില്ല. പാക്ക് മണ്ണില്‍ തീവ്രവാദത്തിന് ഇടമില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.