ജമ്മു കാശ്മീരില്‍ സ്‌ഫോടക വസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജവാന്‍ കൊല്ലപ്പെട്ടു

Posted on: February 16, 2019 6:08 pm | Last updated: February 16, 2019 at 6:08 pm

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന്റെ മുറിപ്പാട് ഉണങ്ങും മുമ്പ് ജമ്മു കാശ്മീരില്‍ സ്‌ഫോടക വസ്തു നിര്‍വീര്യമാക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ സൈനിക ഓഫീസര്‍ കൊല്ലപ്പെട്ടു. രജൗറിയിലെ നൗഷീറ സെക്ടറിലാണ് സംഭവം.

നിയന്ത്രണ രേഖക്ക് അടുത്ത് ഇന്ത്യന്‍ അതിര്‍ത്തിപ്രദേശത്ത് കണ്ടെത്തിയ സ്‌ഫോടക വസ്തു നിര്‍വീര്യമാക്കാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. പാക്കിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ മേഖലയില്‍ വ്യാപകമായയി സ്‌ഫോടക വസ്തുക്കള്‍ നിക്ഷേപിച്ചതായി സംശയമുണ്ട്.

വ്യാഴാഴ്ച ഉച്ചക്ക് ശേഷം പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 ജവാന്മാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ജയ്‌ഷെ മുഹമ്മദ് എന്ന തീവ്രവാദി സംഘടനയാണ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.