ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയോടൊപ്പം: സഊദി അറേബ്യ

Posted on: February 16, 2019 1:45 pm | Last updated: February 16, 2019 at 5:05 pm

റിയാദ്: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെയുണ്ടായ തീവ്രവാദിയാക്രമണം അപലനീയമാണെന്നും ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇന്ത്യയോടൊപ്പം ഉണ്ടാകുമെന്നും സഊദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

സൗഹൃദ രാജ്യമായ ഇന്ത്യക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു. ആക്രമണത്തില്‍ മരിച്ച സൈനികരുടെ കുടുംബത്തെയും സര്‍ക്കാറിനെയും ഇന്ത്യന്‍ ജനതയെയും സഈദി ഭരണകൂടം അനുശോചനം അറിയിച്ചു. പരുക്കേറ്റവര്‍ ഏത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആഗ്രഹിക്കുന്നതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.