ഫിലിപ്പീന്‍സ് പ്രസിഡന്റിനെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ച കേസ്: മാധ്യമ പ്രവര്‍ത്തക മരിയ റെസ്സക്കു ജാമ്യം

Posted on: February 15, 2019 11:42 pm | Last updated: February 16, 2019 at 12:00 pm

മനില: ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗാ ടുറര്‍റ്റയെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന കുറ്റത്തിന് അറസ്റ്റിലായ മാധ്യമ പ്രവര്‍ത്തക മരിയ റെസ്സക്കു ജാമ്യം. രാജ്യത്ത് പതിനായിരങ്ങളുടെ മരണത്തിന് വഴിവെച്ച വ്യാജ മയക്കുമരുന്നു ലോബിയെ ടുറര്‍റ്റ സഹായിച്ചുവെന്ന വാര്‍ത്ത തന്റെ വെബ്‌സൈറ്റായ റാപ്ലറിലൂടെ പുറത്തുവിട്ടു എന്നതാണ് റെസ്സക്കെതിരെ ചുമത്തിയ കുറ്റം.

12 വര്‍ഷം വരെ തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് റെസ്സയെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ ടൈംസ് മാസികയുടെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടയാളാണ് റെസ്സ.