ഒപ്പമുണ്ടെന്ന് യുഎഇ, തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം

Posted on: February 15, 2019 4:14 pm | Last updated: February 15, 2019 at 6:12 pm

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തെ അപലപിച്ച് യുഎഇ. ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് യുഎഇ അറിയിച്ചു.

ആക്രമണത്തെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും അപലപിച്ചു. ഭീകരവാദത്തെ തുടച്ച് നീക്കാന്‍ സംയുക്ത നീക്കം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.