കാവനൂരില്‍ ഇടതിന് വിജയം; ലീഗിന് പഞ്ചായത്ത് ഭരണം നഷ്ടമാകും

Posted on: February 15, 2019 11:19 am | Last updated: February 15, 2019 at 11:37 am

അരീക്കോട്: മലപ്പുറം ജില്ലയിലെ കാവനൂര്‍ ഗ്രാമ പഞ്ചായത്തില്‍ 16ാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥിക്ക് വിജയം. സി പി എമ്മിലെ ശാഹിന മിനിയാണ് 40 വോട്ടിന് വിജയിച്ചത്. ഇതോടെ മുസ്ലിം ലീഗിന് പഞ്ചായത്ത് ഭരണം നഷ്ടമായേക്കും.

ലീഗിലെ അംഗമായിരുന്ന ഫാത്വിമ രാജിവെച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്. ബോര്‍ഡില്‍ ഇരു മുന്നണികള്‍ക്കും ഒമ്പത് വീതം സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇടത് മുന്നണി വിജയിച്ചതോടെ കക്ഷി നില പത്തായി ഉയര്‍ന്നു. ലീഗ് അംഗമാണ് നിലവില്‍ പ്രസിഡന്റ്. ഉപതിരെഞ്ഞെടുപ്പിലെ തോല്‍വിയോടെ ലീഗിന് അഞ്ച് മാസത്തെ പ്രസിഡന്റ് ഭരണം നഷ്ടമാകുമെന്ന് ഉറപ്പായി.