Connect with us

Kerala

മുന്നറിയിപ്പ് അവഗണിച്ചു; സുരക്ഷാ വീഴ്ചയുണ്ടായെന്ന് കശ്മീര്‍ ഗവര്‍ണര്‍

Published

|

Last Updated

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ സുരക്ഷാ വിഭാഗത്തിന് വീഴ്ചപറ്റിയെന്ന് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. രഹസ്യാനേഷണ വിഭാഗത്തിന് വീഴ്ച പറ്റിയെന്ന് ഒരിക്കലും പറയാനാകില്ല. ആക്രമണം സംബന്ധിച്ച് അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ചില അവഗണനകള്‍ ഇക്കാര്യത്തില്‍ ഉണ്ടായെന്ന് ഉറപ്പാണ്. പരിശോധനകളൊന്നും കൂടാതെ ഭീകരര്‍ക്ക് ഇത്തരമൊരു വലിയ വാഹനം കൊണ്ടുവരാന്‍ കഴിഞ്ഞുവെങ്കില്‍ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ദേശീയ മാധ്യമത്തോട് പറഞ്ഞു.

ഭീകരാക്രമണത്തോട് എല്ലാ ശക്തിയോടും കൂടി പ്രതികരിക്കും. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളെപ്പോലും വെറുതെവിടില്ലെന്നും അദ്ദേഹം പറഞ്ഞു. അതിവേഗത്തിലുള്ള തിരിച്ചടി നല്‍കും. നമ്മിടെ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് ഭീകരതക്കെതിരെ പ്രതികരിക്കും. സംസ്ഥാനത്തുനിന്നും എല്ലാ തരത്തിലുള്ള ഭീകരപ്രവര്‍ത്തനവും ഇല്ലാതാക്കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.

Latest