ഭീകരാക്രമണം: രാജ്‌നാഥ് സിംഗ് നാളെ കാശ്മീരിലേക്ക്; ആക്രമണം ക്രൂരമെന്ന് പ്രധാനമന്ത്രി

Posted on: February 14, 2019 9:49 pm | Last updated: February 14, 2019 at 9:49 pm

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ 40 സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വെള്ളിയാഴ്ച ശ്രീനഗറിലെത്തും. ആക്രമണം നടന്ന സ്ഥലം ആഭ്യന്തര മന്ത്രി സന്ദര്‍ശിക്കും.

സിആര്‍പിഎഫ ജവാന്മാര്‍ക്ക് നേരെയുണ്ടായത് ഏറ്റവും നിന്ദ്യവും ക്രൂരവുമായ ആക്രമണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആക്രമണത്തെ അപലപിച്ച അദ്ദേഹം കനത്ത തിരിച്ചടി നല്‍കുമെന്നും വ്യക്തമാക്കി. ധീര സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് അദ്ദേഹം പറഞ്ഞു.