താജ്മഹല്‍ സംരക്ഷിക്കുന്നില്ല; യു പി സര്‍ക്കാറിന് സുപ്രീം കോടതിയുടെ വിമര്‍ശനം

Posted on: February 13, 2019 3:11 pm | Last updated: February 13, 2019 at 4:34 pm

ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ വേണ്ടവിധം സംരക്ഷിക്കാത്ത യു പി സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. താജ്മഹല്‍ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള ദര്‍ശന രേഖ സമര്‍പ്പിക്കാന്‍ വൈകുന്നതാണ് പരമോന്നത കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്. നാലാഴ്ചക്കകം പുതിയ ദര്‍ശനരേഖ സമര്‍പ്പിക്കണമെന്ന് യു പി സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടു.

താജ്മഹല്‍ സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും കൈക്കൊള്ളുന്നില്ലെന്ന് കോടതി വിലയിരുത്തി.