വാദ്രയെ ചോദ്യം ചെയ്യുന്നതില്‍ ആശങ്കയില്ല, ഞാനെന്റെ പ്രവൃത്തി ചെയ്തുകൊണ്ടിരിക്കുകയാണ്: പ്രിയങ്ക ഗാന്ധി

Posted on: February 13, 2019 12:23 pm | Last updated: February 13, 2019 at 12:48 pm

 

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നതില്‍ ആശങ്കയൊന്നുമില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ‘അതെല്ലാം അതിന്റെ വഴിക്കു പോകും. ഞാനെന്റെ പ്രവൃത്തി ചെയ്തുകൊണ്ടിരിക്കുകയാണ്.’-

ഇന്നലെ ജയ്പൂരില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് മുമ്പാകെ ഹാജരായ വാധ്രയെയും അദ്ദേഹത്തിന്റെ മാതാവിനെയും കണ്ട ശേഷം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു പ്രിയങ്ക. യു പി സന്ദര്‍ശനത്തിനിടെയുള്ള ഇടവേളയിലാണ് പ്രിയങ്ക ജയ്പൂരിലെത്തിയത്. വൈകിട്ടോടെ അവര്‍ ലക്‌നൗവിലേക്കു മടങ്ങി.

പാര്‍ട്ടിയെ കുറിച്ചും അതിന്റെ ഘടന, വരുത്തേണ്ട മാറ്റങ്ങള്‍ എന്നിവയെ സംബന്ധിച്ചും പഠിച്ചു വരികയാണ്. തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അണികളുടെ അഭിപ്രായം തേടിവരികയാണ്- പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.