സമസ്ത: 27 മദ്‌റസകൾക്ക് കൂടി അംഗീകാരം നൽകി

Posted on: February 12, 2019 4:22 pm | Last updated: February 12, 2019 at 4:22 pm

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് അംഗീകാരത്തിന് അപേക്ഷിച്ച 27 മദ്‌റസകൾക്കു കൂടി അംഗീകാരം നൽകി. സമസ്ത സെന്ററിൽ കട്ടിപ്പാറ കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗം മലപ്പുറം, കണ്ണൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ നിന്നും കർണാടക, തമിഴ്‌നാട്, സഊദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുമുള്ള മദ്‌റസകൾക്കാണ് പുതുതായി അംഗീകാരം നൽകിയത്.

മലപ്പുറം: അഹ്ദലിയ്യ സുന്നി സെക്കൻഡറി മദ്‌റസ പാലക്കുളം-കരുവമ്പ്രം, കണ്ണൂർ: കൻസുൽ ഉലൂം സുന്നി മദ്‌റസ പട്ടുവം, അൽ മദ്‌റസത്തു സ്സുന്നിയ്യ പാപ്പിനിശ്ശേരി-കോലത്ത് വയൽ, എറണാകുളം: അൽ മദ്‌റസത്തുൽ ബദ്‌രിയ്യ വെസ്റ്റ് അടിവാട്-പല്ലാരിമംഗലം, ആലപ്പുഴ: റസാ ഗാർഡൻ ഇസ്‌ലാമിക് ഇംഗ്ലീഷ് സ്‌കൂൾ വടുതല-വടുതല ജെട്ടി, കർണാടക: ബദ്‌രിയ്യ അറബിക് മദ്‌റസ ദുപ്പട്ക്കൻ- താണികെബയലു, ഇഹ്‌സാൻ സയ്യിദ് അഹ്മദ് ഷാ ബഡാമക്കാൻ-ചിത്രദുർഗ, നൂറുൽ ഹുദാ ഇഹ്‌സാൻ മദ്‌റസ കാളിദാസ് നഗർ-ഹരിഹർ, ദാറുൽ ഇഹ്‌സാൻ മദ്‌റസ ആസാദ് നഗർ-ചിത്രദുർഗ, ജാമിഅ നാദിയ ഖത്തൂൻ മദ്‌റസ ഇസ്മാഈൽ നഗർ-തുംകൂർ, മദ്‌റസാ ഗൗസേ ആസാം മക്കാ മസ്ജിദ്-ബൊമ്മനഹള്ളി തുംകൂർ, അൽ മദ്‌റസത്തുൽ ഹാജിറ 12-ാമത് ക്രോസ് പി എച്ച് കോളനി-തുംകൂർ, ഗുൽഷാനേ റസാ മഹ്ബൂബ് നഗർ, സിറാ ടൗൺ-തുംകൂർ, അൽ മദ്‌റസത്തുൽ ശമീമിയ ഇമാം മൊഹല്ല, സിറാ-തുംകൂർ, അൽ മദ്‌റസത്തുൽ അറബിയ യാസീൻ തിംസാന്ദ്ര, നാഗവല്ലി-തുംകൂർ, മദ്‌റസത്തുൽ സൈഫുൽ ഇസ്‌ലാം റഹ്മാനിയ ലേയൗട്ട്, കമ്പിപുര-ബെഗളൂരു, മദ്‌റസാ മഹബൂബിയ സുടമംഗർ, വിൽസൺ ഗാർഡൻ-ബെംഗളൂരു, മദ്‌റസാ മുഹമ്മദിയ അബ്‌റാറുൽ ഉലും ബെല്ലഹള്ളി വില്ലേജ്-ബെംഗളൂരു, ജാമിഅ ബാബുൽ ഇൽമ് മദ്‌റസ എച്ച് എം പാളയാ-ഹെബ്ബൂർ ഹുബ്ലി-തുംകൂർ, ദാറുൽ ഉലും ഹസ്‌റത്ത് ഖാജാ ഗരീബ് നവാസ് അണൽകൽ ടൗൺ-ബെംഗളൂരു, ദാറുൽ ഉലൂം ഗൗസേ ആസാം കാക്കി ഷേ, അമർ ജ്യോതി ലേയൗട്ട്-ബെംഗളൂരു, റൗളത്തുൽ മുത്തഅല്ലിമീൻ സുന്നി മദ്‌റസ ആസാദ് നഗർ, വാൽമികി നഗർ-ബെംഗളൂരു, തമിഴ്‌നാട്: മദ്‌റസത്തു റഹ്്മ സഞ്ജീവി നഗർ-സത്തിരം, ഫാത്വിമ നിസ്‌വാൻ മദ്‌റസ പൂകൊല്ലൈ-തൃച്ചി, മദ്‌റസാ റഹ്മാൻ ഇന്ദിരാനഗർ-നാലു റോഡ്, അത്തഖ്‌വാ മദ്‌റസാ പൂക്കൊല്ലൈ-തൃച്ചി, ഗൾഫ്: ദാറുൽ ഉലും സുന്നി മദ്‌റസ സീഹാത്ത് തബൂക്ക് സ്ട്രീറ്റ് ദമാം-സഊദി എന്നീ മദ്‌റസകൾക്കാണ് അംഗീകാരം നൽകിയത്.
യോഗത്തിൽ പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, വി എം കോയ മാസ്റ്റർ, കെ എം എ റഹീം, എൻ അലി അബ്ദുല്ല, ഡോ. അബ്ദുൽ അസീസ് ഫൈസി ചെറുവാടി, വി പി എം ഫൈസി വില്യാപ്പള്ളി, തെന്നല അബൂഹനീഫൽ ഫെസി, എം എൻ സിദ്ദീഖ് ഹാജി ചെമ്മാട്, സംബന്ധിച്ചു. പ്രൊഫ. എ കെ അബ്ദുൽ ഹമീദ് സ്വാഗതവും എൻ അലി അബ്ദുല്ല നന്ദിയും പറഞ്ഞു.