Connect with us

Kerala

ശുക്കൂര്‍ വധം: അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിപക്ഷ ബഹളം; നിയമസഭ അനശ്ചിതകാലത്തേക്ക് പിരിഞ്ഞു

Published

|

Last Updated

തിരുവനന്തപുരം: അരിയില്‍ ശുക്കൂര്‍ വധക്കേസില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്രതിപക്ഷ പ്രതിഷേധം ബഹളത്തിലെത്തിയതോടെ നടപടികള്‍ പൂര്‍ത്തീകരിച്ച് സഭ അനശ്ചിതകാലത്തേക്ക് പിരിഞ്ഞു.ശുക്കൂര്‍ വധക്കേസില്‍ പി ജയരാജനും ടിവി രാജേഷിനുമെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച വിഷയം ചര്‍ച്ച ചെയ്യമണെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുമതി നല്‍കിയില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമാണിതെന്നും സര്‍ക്കാറുമായി ബന്ധപ്പെട്ട വിഷയങ്ങളൊന്നും ഇതിലില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചത്.

എന്നാല്‍ സര്‍ക്കാറുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ മുമ്പും ചര്‍ച്ചക്കെടുത്തിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ഇതിന് മറുപടി നല്‍കി. 2008ല്‍ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും സൂര്യനെല്ലി കേസും പാമോലിന്‍ കേസും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വാദിച്ചു. എന്നാല്‍ സ്പീക്കര്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ പ്രതിപക്ഷം പ്രതിഷേധവുമായി നടത്തുളത്തിലിറങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്ന് നപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ അനശ്ചിത കാലത്തേക്ക് പിരിഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷം സഭാ കവാടത്തില്‍ കുത്തിയിരിപ്പ് സമരവും നടത്തി.

Latest