സഊദിയില്‍ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Posted on: February 11, 2019 7:05 pm | Last updated: February 11, 2019 at 7:05 pm

റിയാദ് : സഊദിയില്‍ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി താണിപ്പാടം സ്വദേശി ഉള്ളാട്ടില്‍ അലവിയുടെ മകന്‍ അശ്‌റഫിനെ(52)യാണ് ഖമീസ് മുശൈതില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി ചെയ്യുന്ന ഖമീസ് മുശൈത്ത് ന്യൂ സനാഇയ്യയിലെ ചോക്കലേറ്റ് വെയര്‍ ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്.

ഖമീസ് അസ്മ ട്രേഡിംഗ് സ്റ്റാബ്ലിഷ് മെന്റ് ചോക്കലേറ്റ് വിതരണ കമ്പനിയില്‍ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. മകളുടെ വിവാഹത്തിനായി നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഭാര്യ: ലൈല. മക്കള്‍: നാമിയ, സനാന്‍, സിയ, ഇഷ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്