Connect with us

Malappuram

ആദിവാസിയുടെ മൃതദേഹം ചുമന്ന് അവര്‍ നടന്നത് എട്ട് കിലോമീറ്റര്‍

Published

|

Last Updated

പൂക്കോടം പാടം അച്ച നള കോളനിയിലെ കുങ്കന്റെ മൃതദേഹം കോളനിയിലേക്ക് ചുമന്ന് കൊണ്ട്  പോകുന്നു

നിലമ്പൂര്‍: വാര്‍ധ്യക സഹചമായ അസുഖത്തെ തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ട ആദിവാസിയുടെ മൃതദേഹം പട്ടിക വര്‍ഗ വകുപ്പും വനം വകുപ്പും ചേര്‍ന്ന് വാഹനം കടന്ന് ചെല്ലാത്ത ഉള്‍വനമായ അച്ചനളയില്‍ കാല്‍നടയായി എത്തിച്ചു. പൂക്കോട്ടുംപാടം ടി കെ കോളനി ഉള്‍വനത്തിലെ അച്ചനള കോളനിയില്‍ കഴിയുന്നകുങ്കനാ(80)ണ് മരിച്ചത്. പൂക്കോട്ടുംപാടം ടി കെ കോളനിയില്‍ നിന്ന് എട്ട് കിലോ മീറ്ററോളം ദൂരം കുത്തനെയുള്ള കയറ്റം കയറിയാല്‍ മാത്രമാണ് പ്രാക്തന ഗോത്രവര്‍ഗക്കാര്‍ താമസമാക്കിയ അച്ചനള കോളനിയിലെത്തുക.

അളകളില്‍ താമസമാക്കുന്ന ഇവര്‍ക്ക് അപകടം സംഭവിച്ചാല്‍ ടി കെ കോളനിയിലോ, പാട്ടക്കരിമ്പിലോ എത്താന്‍ കിലോമീറ്ററോളം നടക്കണ്ട സ്ഥിതിയാണുള്ളത്.
ഇതിനാല്‍ തന്നെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തി മരണം സംഭവിച്ച കുങ്കന്റെ മൃതദേഹം കിലോമീറ്ററോളം ചുമന്നാണ് അച്ചനളയില്‍ എത്തിച്ചത്. പാട്ടക്കരിമ്പ് കോളനി മൂപ്പന്‍ ഗോപാനും കോളനിയിലെ യുവാക്കളുമാണ് കുങ്കന്റെ മൃതദേഹം ഉള്‍വനത്തില്‍ എത്തിക്കാന്‍ മുന്നിട്ടിറങ്ങിയത്. വനം വകുപ്പും, പട്ടികവര്‍ഗവകുപ്പും ഇവര്‍ക്ക് ആവശ്യമായസഹായങ്ങള്‍ നല്‍കി.

Latest