Connect with us

National

മോദി 30,000 കോടി കൊള്ളയടിച്ചെന്ന് തെളിഞ്ഞു: രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി 30,000 കോടി രൂപ കൊള്ളയടിച്ചെന്ന് തെളിഞ്ഞതായി രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.

രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണ്. മോദി 30,000 കോടി കട്ടെടുത്ത് അനില്‍ അംബാനിക്ക് നല്‍കുകയായിരുന്നു. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനും മോദിയും കള്ളം പറഞ്ഞു. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി സമാന്തരമായി ഇടപെട്ടെന്ന് ഒരു വര്‍ഷമായി താന്‍ പറയുന്നു. മോദിക്ക് കള്ളന്റേയും കാവല്‍ക്കാരന്റേയും മുഖമാണ്. രാജ്യത്തെ യുവജനങ്ങളും സൈനികരും ഇത് ശ്രദ്ധിക്കണം. നിങ്ങളുടെ ഭാവിയുടെ കാര്യമാണിത്. സൈനികരുടെ പണമാണിത്.

പി ചിദംബരത്തിനെതിരേയും റോബര്‍ട്ട് വാദ്രക്കെതിരേയും നിങ്ങള്‍ എത്രവേണമെങ്കിലും അന്വേഷണം നടത്തിക്കോളൂ. എന്നാല്‍, പ്രധാനമന്ത്രി അന്വേഷണം നേരിടാന്‍ തയ്യാറാകണം- ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ വ്യക്തമാക്കി.

Latest