രണ്ടാമങ്കം ഇന്ന്; ഒപ്പമെത്താന്‍ ഇന്ത്യ

Posted on: February 8, 2019 9:26 am | Last updated: February 8, 2019 at 11:53 am

ഓക്ക്‌ലന്‍ഡ്: ന്യൂസിലാന്‍ഡിനെതിരെ ട്വന്റി20 പരമ്പരയില്‍ ഒപ്പമെത്താന്‍ ഇന്ത്യ ഇന്ന് രണ്ടാം അങ്കത്തിന്. ആദ്യ മത്സരത്തില്‍ നാണക്കേട് ഏറ്റുവാങ്ങിയ രോഹിത്ശര്‍മയും സംഘവും ശക്തമായി തിരിച്ചടിക്കാനുള്ള പുറപ്പാടിലാണ്.

219 റണ്‍സ് അടിച്ച് കൂട്ടിയ കിവീസ് ഇന്ത്യയെ എണ്‍പത് റണ്‍സിന് തോല്‍പ്പിച്ചാണ് പരമ്പരയില്‍ ലീഡെടുത്തത്. ബൗളര്‍മാര്‍ക്ക് പിന്തുണ നല്‍കുന്ന ഫീല്‍ഡിംഗ് അല്ലായിരുന്നു ഇന്ത്യ പുറത്തെടുത്തത്. എല്ലാ മേഖലയിലും പിറകിലായ ഇന്ത്യന്‍ ടീം പിഴവുകള്‍ തിരുത്തി മികച്ച ജയം സ്വന്തമാക്കുമെന്ന് രോഹിത്ശര്‍മ പറഞ്ഞു.