Connect with us

National

ഡല്‍ഹിയില്‍ കനത്ത മഴയും കാറ്റും; വ്യോമഗതാഗതം താറുമാറായി

Published

|

Last Updated

ന്യൂഡല്‍ഹി: കനത്ത മഴയും കൊടുങ്കാറ്റും മൂലം ഡല്‍ഹിയില്‍ വ്യോമഗതാഗതം താറുമാറായി. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന 30ല്‍ അധികം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. 23 ആഭ്യന്തര സര്‍വീസുകളും ഒന്‍പത് അന്താരാഷ്ട്ര സര്‍വീസുകളുമാണ് തിരിച്ചുവിട്ടത്.

ഡല്‍ഹിയിലെ കേന്ദ്ര ഭരണ പ്രദേശത്തും നോയിഡ, ഫരീദാബാദ് അടക്കമുള്ള സ്ഥലങ്ങളിലുമാണ് കനത്ത ചുഴലിയും മഴയും അനുഭവപ്പെട്ടത്. പലയിടങ്ങളിലും മഞ്ഞുവീഴ്ചയുമുണ്ടായി. കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. മഴയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ല.