Connect with us

Ongoing News

പുതുചരിത്രം; ഭാരതത്തിലിത് സമാനതയില്ലാത്തത്

Published

|

Last Updated

ഹിന്ദ് സഫര്‍ ഭാരതയാത്ര സമാപനത്തിന് മുന്നോടിയായി നടന്ന വിദ്യാര്‍ഥി റാലി
കോഴിക്കോട്: എസ് എസ് എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ഹിന്ദ്‌സഫറിന് കോഴിക്കോട് സമാപനമായി. ജനുവരി 12ന് ജമ്മുകശ്മീരിലെ ഹസ്‌റത് ബാല്‍ മസ്ജിദ് പരിസരത്തു നിന്ന് തുടങ്ങിയ യാത്രയാണ്  കോഴിക്കോട് സമാപിച്ചത്. കശ്മീര്‍, പഞ്ചാബ്, ഉത്തരാഖണ്ഢ്, രാജസ്ഥാന്‍, ഝാര്‍ഖണ്ഢ്, ഒറീസ, തെലങ്കാന, ആന്ധ്രപ്രദേശ്, ഡല്‍ഹി, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ആസാം, ബീഹാര്‍, മണിപ്പൂര്‍, ഗോവ, കര്‍ണാടക, തമിഴ്‌നാട്,  എന്നീ സംസ്ഥാനങ്ങളിലൂടെ യാത്ര പര്യടനം നടത്തി മുപ്പത്തൊമ്പത് സ്വീകരണങ്ങള്‍ക്കു ശേഷമായിരുന്നു കേരളത്തിലെത്തിയത്. ദേശീയ സമ്മേളനത്തിന്റെ അനുബന്ധമായിട്ടാണ് ഹിന്ദ് സഫര്‍ സംഘടിപ്പിച്ചത്.
വ്യാഴാഴ്ച രാവിലെ കേരള അതിര്‍ത്തിയായ വഴിക്കടവില്‍ നിന്ന് കേരള സംസ്ഥാന നേതാക്കള്‍ യാത്രയെ സ്വീകരിച്ചു. എടക്കര, നിലമ്പൂര്‍, മഞ്ചേരി, കൊണ്ടോട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷമാണ് വൈകീട്ട് 4 മണിക്ക് കോഴിക്കോട് നഗരത്തിലെത്തിയത്. കോഴിക്കോട് നഗരത്തില്‍ ആയിരങ്ങള്‍ ചേര്‍ന്നു സ്വീകരിച്ചു. ഫെബ്രുവരി 23,24 തിയ്യതികളില്‍ ദേശീയ സമ്മേളനം രാംലീല മൈതാനിയിലാണ് നടക്കുന്നത്.
ഇന്ത്യയുടെ ബഹുസ്വരതയും സഹിഷ്ണുതയും നിലനിര്‍ത്തുക, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ക്ക് നിറം പകരുക തുടങ്ങിയ ലക്ഷ്യങ്ങള്‍ വച്ചായിരുന്നു ഹിന്ദ്‌സഫര്‍ സംഘടിപ്പിച്ചത്. സമാപന സമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. യാത്രാ നായകന്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത ഉപാദ്ധ്യക്ഷന്‍ സയ്യിദ് അലി ബാഖഫി തങ്ങള്‍ പ്രാര്‍ഥന നടത്തി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജാഥാ നായകനും എസ്.എസ്.എഫ് ദേശീയ പ്രസിഡണ്ടുമായ ശൗകത്ത് നഈമി, ജനറല്‍ സെക്രട്ടറി അബൂബകര്‍ സിദ്ദീഖ് സംസാരിച്ചു. ദേശീയ ഉപാദ്ധ്യക്ഷന്‍മാരായ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കേരള, സാലിഖ് അഹ്മദ് ലത്വീഫി ആസ്സാം, നൗഷാദ് ആലം മിസ്ബാഹി ബീഹാര്‍, ദേശീയ കാമ്പസ് സെക്രട്ടറി സയ്യിദ് സാജിദ് കാശ്മീര്‍, എസ്.എസ.എഫ് ഗുജറാത്ത് സംസ്ഥാന പ്രസിഡണ്ട് അക്രം അബ്ദുല്‍ ഗനി, മണിപ്പൂര്‍ സംസ്ഥാന പ്രസിഡണ്ട് സല്‍മാന്‍ ഖുര്‍ഷിദ്, കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, എസ്.വൈ.സ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങള്‍. എസ്.ജെ.എം. സംസ്ഥാന പ്രസിഡണ്ട് അബൂഹനീഫല്‍ ഫൈസി തെന്നല, എസ്.വൈ. എസ് സംശാന ഉപാദ്ധ്യക്ഷന്‍മാരായ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, ഡോ. എ,പി അബ്ദുല്‍ ഹഖീം അസ്ഹരി, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് സി.കെ റാഷിദ് ബുഖാരി എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി മുഹമ്മദ് അശ്ഹര്‍ സ്വാഗതവും, സ്വാഗത സംഘം കണ്‍വീനര്‍ അബൂബക്കര്‍ സിദ്ധീഖ് അസ്ഹരി നന്ദിയും പറഞ്ഞു.

Latest