അന്തിമ വിധി കുംഭമാസ പൂജക്ക് ശേഷം ; ശബരിമലയില്‍ സുരക്ഷ ശക്തമാക്കാനൊരുങ്ങി പോലീസ്

Posted on: February 6, 2019 5:31 pm | Last updated: February 6, 2019 at 8:28 pm

തിരുവനന്തപുരം: അഭിഭാഷകര്‍ക്ക് വാദങ്ങള്‍ എഴുതി നല്‍കാന്‍ സുപ്രീം കോടതി ഏഴ് ദിവസം സമയം അനുവദിച്ചതോടെ ശബരിമല വിഷയത്തില്‍ അന്തിമ വിധി ഉടനെയില്ലെന്ന് വ്യക്തമായി. ഇനി കുംഭമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നതിന് ശേഷമെ വിധിയുണ്ടാകുവെന്നതിനാല്‍ ശബരിമലയില്‍ പോലീസ് സുരക്ഷ ശക്തമാക്കും.

കുംഭമാസ പൂജക്കായി ഫെബ്രവരി 12ന് വൈകിട്ട് അഞ്ചിന് നട തുറക്കും. പൂജകള്‍ക്ക് ശേഷം 17ന് രാത്രി നട അടക്കും. അന്തിമ വിധി വരാത്ത സാഹചര്യത്തില്‍ പോലീസ് സുരക്ഷ ശക്തമാക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. മകരവിളക്കിന് ശേഷം ജനുവരി 19നാണ് നട അടച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരെയടക്കം വന്‍ പോലീസ് സംഘത്തെയാണ് ഇക്കാലത്ത് ശബരിമലയില്‍ വിന്യസിച്ചത്.