മിനിമം വേതനം: തങ്ങളെ ആര്‍ക്കും പിന്തിരിപ്പിക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധി

Posted on: February 6, 2019 3:50 pm | Last updated: February 6, 2019 at 5:32 pm

ഭുവനേശ്വര്‍: പാവപ്പെട്ടവരെ സഹായിക്കാനായി മിനിമം വേതനം ഉറപ്പാക്കാനുള്ള തീരുമാനത്തില്‍നിന്നും ഒരു ശക്തിക്കും തങ്ങളെ പിന്തിരിപ്പിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇത് 15 ലക്ഷം നല്‍കുമെന്ന് വാഗ്ദാനം ചെയ്തതുപോലെയോ രണ്ട് കോടി തൊഴില്‍ നല്‍കുമെന്ന് പറഞ്ഞതുപോലെയോ അല്ലെന്നും രാഹുല്‍ പറഞ്ഞു. ഒഡീഷയിലെ കലഹാന്ദി ഭവാനാ പട്ടണത്തില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികും ജനങ്ങളുടെ ഭൂമി പിടിച്ചെടുത്ത് തങ്ങളുടെ വ്യവസായി സുഹൃത്തുക്കള്‍ക്ക് കൈമാറുകയാണ്. പട്‌നായികിനെ മോദിയാണ് റിമോട്ട് കണ്‍ട്രോള്‍ ചെയ്യുന്നതെന്നും രാഹുല്‍ ആരോപിച്ചു. രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണ്. കാവല്‍ക്കാരന്‍ എന്ത് പറയുന്നോ പട്‌നായിക് അത് ചെയ്യും-രാഹുല്‍ പറഞ്ഞു.