ബന്ധുനിയമന കേസ്: ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹാജരാകണമെന്ന് ലോകായുക്ത

Posted on: February 6, 2019 3:23 pm | Last updated: February 6, 2019 at 3:23 pm

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരായ ബന്ധുനിയമന കേസില്‍ ഡിജിപി (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍) ഹാജരാകണമെന്ന് ലോകായുക്ത. വെള്ളിയാഴ്ച ഹാജരാകാനാണ് നിര്‍ദേശം.

ജലീലിനെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കി അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് നല്‍കിയ ഹര്‍ജിയിലാണ് ലോകായുക്തയുടെ നടപടി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായര്‍ ഹാജരാകുമെന്ന് സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചു.