പ്രശാന്ത് ഭൂഷണനെതിരെ കോടതിയലക്ഷ്യ നോട്ടീസ്

Posted on: February 6, 2019 12:54 pm | Last updated: February 6, 2019 at 3:31 pm

ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണനെതിരെ സുപ്രീം കോടതി കോടതിയലക്ഷ്യ നോട്ടീസയച്ചു.

നാഗേശ്വര്‍ റാവുവിനെ സിബിഐയുടെ ഇടക്കാല ഡയറക്ടറായി നിയമിച്ചതിനെതിരായ കേസിനെ സംബന്ധിച്ച നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കോടതി നടപടി. അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലും കേന്ദ്ര സര്‍ക്കാറും നല്‍കിയ ഹരജികളെ തുടര്‍ന്നായിരുന്നു ഇത്.

കോടതിയില്‍ത്തന്നെയുണ്ടായിരുന്ന പ്രശാന്ത് ഭൂഷണ്‍ നോട്ടീസ് കൈപ്പറ്റുകയും മറുപടിക്ക് മൂന്നാഴ്ച സമയം തേടുകയും ചെയ്തു. കേസ് വീണ്ടും മാര്‍ച്ച് ഏഴിന് പരിഗണിക്കും.