അധികാരത്തിലെത്താന്‍ ബിജെപിയും ആം ആദ്മിയും തന്നെ ഉപയോഗിച്ചു: അണ്ണാ ഹസാരെ

Posted on: February 5, 2019 10:20 am | Last updated: February 5, 2019 at 12:27 pm

അഹമ്മദ് നഗര്‍: ലോക്പാലിനായുള്ള തന്റെ തിടുക്കം ബിജെപിയും ആം ആദ്മിയും അധികാരത്തിലെത്താനായി ഉപയോഗിച്ചുവെന്ന് അണ്ണാ ഹസാരെ. തനിക്ക് ഇപ്പോള്‍ അവരോടുള്ള ബഹുമാനം നഷ്ടപ്പെട്ടുവെന്നും ഹസാരെ പറഞ്ഞു. മഹരാഷ്ട്രയിലെ റലേഗന്‍ സിദ്ധിയില്‍ ലോക്പാലിനായി നടത്തുന്ന അനശ്ചിതകാല നിരാഹാര സമരത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മോദിയുടെ ഏകാധിപത്യ സര്‍ക്കാര്‍ ജനങ്ങളെ വഴിതെറ്റിക്കുകയാണ്. നാല് വര്‍ഷമായി മഹരാഷ്ട്രയിലെ ബിജെപി സര്‍ക്കാര്‍ നുണമാത്രമാണ് പറയുന്നത്. ജനങ്ങള്‍ അത് തിരിച്ചറിയും. തന്റെ ആവശ്യങ്ങളില്‍ 90 ശതമാനവും അംഗീകരിച്ചെന്ന സംസ്ഥാന സര്‍ക്കാറിന്റെ വാദം തെറ്റാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് ഈ സമരത്തില്‍ പങ്കുകൊള്ളാമെങ്കിലും തന്നോടൊപ്പം വേദി പങ്കിടാന്‍ അനുവദിക്കില്ല. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പദ്മഭൂഷണ്‍ തിരികെ നല്‍കുമെന്നും ഹസാരെ പറഞ്ഞു.