ഗര്‍ഭാശയ ക്യാന്‍സറും സ്തനാര്‍ബുദവും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

Posted on: February 4, 2019 3:36 pm | Last updated: February 4, 2019 at 3:37 pm

പദ്ധതിയുടെ മൂന്നാം ഘട്ടത്തിലാണ് ഗര്‍ഭാശയ ക്യാന്‍സര്‍, സ്തനാര്‍ബുദം എന്നിവ യുവതികളില്‍ കൂടുതലായി കണ്ടത്. ഈ സാഹചര്യത്തില്‍ ചേരിപ്രദേശങ്ങളെയും നഗരമേഖയെയും ലക്ഷ്യം വെച്ച് നാലാം ഘട്ടത്തില്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി നഗരത്തിലെ ഹൈസ്‌കൂള്‍, പ്ലസ്ടു വിദ്യാര്‍ഥിനികള്‍ക്കിടയില്‍ ബോധവത്കരണ ക്ലാസ് നടത്തും.

റസിഡന്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് 300 ബ്രസ്റ്റ് ബ്രിഗേഡുകളുടെ സേന രൂപവത്കരിക്കും. വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്ന ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമേകാന്‍ ക്യാന്‍സര്‍ റിഹാബിലിറ്റേഷന്‍ ആന്‍ഡ് റിക്രിയേഷന്‍ സെന്ററും മാനസിക ശാരീരിക ആരോഗ്യ പരിപാലനത്തിന് പ്രാധാന്യം നല്‍കുന്ന യോഗ സെന്ററും ആരംഭിക്കും.
ജീവനം നാലാംഘട്ട പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 11ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിക്കും. കോര്‍പറേഷന്‍ കെട്ടിടത്തില്‍ നടക്കുന്ന പരിപാടിയില്‍ തിരുവനന്തപുരം ആര്‍ സി സി ഡയറക്ടര്‍ ഡോ. രേഖാ എ നായര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.