Connect with us

National

ആദ്യം കുടുംബം നോക്കൂ, എന്നിട്ടാകാം രാജ്യ സേവനം: നിതിന്‍ ഗഡ്കരി

Published

|

Last Updated

നാഗ്പൂര്‍: കുടുംബ കാര്യങ്ങളില്‍ ശ്രദ്ധിക്കാത്ത പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് രാജ്യത്തെ സേവിക്കാന്‍ സാധിക്കില്ലെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കണമെന്ന് താത്പര്യം പ്രകടിപ്പിച്ച് നിരവധി പേര്‍ മുന്നോട്ടു വരുന്നുണ്ട്. എന്നാല്‍, വീടും വീട്ടിലെ കാര്യങ്ങളും നന്നായി നോക്കാത്തവര്‍ക്ക് രാജ്യത്തിനു വേണ്ടി ഒന്നും ചെയ്യാനാകില്ല. എ ബി വി പി മുന്‍ പ്രവര്‍ത്തകരുടെ ഒത്തുചേരലില്‍ പ്രസംഗിക്കുകയായിരുന്നു ഗഡ്കരി.

രാഷ്ട്രീയ പ്രവര്‍ത്തനത്തിനു തയാറായി വന്ന ഒരാളോട് “നിങ്ങള്‍ എന്തു ചെയ്യുന്നു, വീട്ടില്‍ ആരൊക്കെയുണ്ട് എന്നു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇതായിരുന്നു- “എനിക്കൊരു കടയുണ്ടായിരുന്നു. ലാകരമല്ലാത്തതിനാല്‍ പൂട്ടി. ഭാര്യയും കുട്ടികളുമാണ് വീട്ടിലുള്ളത്.” ആദ്യം കുടുംബത്തിന്റെ കാര്യം നോക്കാനും വീടും കുടുംബവും നോക്കിനടത്താന്‍ പറ്റാത്തവര്‍ക്ക് രാജ്യത്തോടുള്ള കടമ നിര്‍വഹിക്കാനാകില്ലെന്നുമാണ് ഞാന്‍ അയാളോടു പറഞ്ഞത്.

സ്വന്തം പാര്‍ട്ടിയുടെ ചില നേതാക്കളെ കൂടി ഉദ്ദേശിച്ചാണ് ഗഡ്കരിയുടെ പരാമര്‍ശമെന്ന വിലയിരുത്തലുകള്‍ പുറത്തുവന്നിട്ടുണ്ട്. വാഗ്ദാനങ്ങള്‍ നിറവേറ്റിയില്ലെങ്കില്‍ നേതാക്കള്‍ക്ക് ജനം തിരിച്ചടി നല്‍കുമെന്ന് മുമ്പ് ഗഡ്കരി പ്രസ്താവിച്ചിരുന്നു.

Latest