കൊല്‍ക്കത്തയില്‍ പോലീസ് തടഞ്ഞുവച്ച സി ബി ഐ ഉദ്യോഗസ്ഥരെ വിട്ടയച്ചു

Posted on: February 3, 2019 9:42 pm | Last updated: February 4, 2019 at 10:09 am

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പോലീസ് തടഞ്ഞുവച്ച സി ബി ഐ ഉദ്യോഗസ്ഥരെ വിട്ടയച്ചു. ചിട്ടിത്തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്ത സിറ്റി പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യുന്നതിന് അദ്ദേഹത്തിന്റെ വസതിയിലെത്തിയ സി ബി ഐ സംഘത്തെയാണ് പോലീസ് തടഞ്ഞിരുന്നത്.

ശാരദ, റോസ് വാലി തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ കാണാതായ സംഭവത്തിലാണ് പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യാന്‍ സി ബി ഐ സംഘം എത്തിയത്. ഈ കേസുകള്‍ അന്വേഷിച്ച പോലീസ് സംഘത്തിന് നേതൃത്വം നല്‍കിയത് രാജീവ് കുമാറായിരുന്നു.