Connect with us

Kerala

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനു നേരെ ബോംബേറ്: ഒരാള്‍കൂടി അറസ്റ്റില്‍

Published

|

Last Updated

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബി ജെ പി നടത്തിയ ഹര്‍ത്താലിനിടെ നെടുമങ്ങാട് പോലീസ് സ്‌റ്റേഷനു നേരെ ബോംബെറിഞ്ഞ കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റു ചെയ്തു. സംഭവത്തിലെ മുഖ്യ പ്രതി ആര്‍ എസ് എസ് പ്രചാരക് പ്രവീണിന്റെ സഹായിയായി പ്രവര്‍ത്തിച്ച അഭിജിത്ത് ആണ് അറസ്റ്റിലായത്.

പ്രവീണിനെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഇയാളുടെ മൊഴി പ്രകാരമാണ് അഭിജിത്തിനെ നെടുമങ്ങാട് ഡി വൈ എസ് പി. അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

Latest