Connect with us

Palakkad

വിദ്യാലയങ്ങളില്‍ ഇനി മുതല്‍ സുരക്ഷാ പെട്ടികളും

Published

|

Last Updated

പാലക്കാട്: വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജില്ലയിലെതിരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ സുരക്ഷാ പെട്ടികള്‍ സ്ഥാപിക്കും. ഇതിനോടനുബന്ധിച്ച് 75 വിദ്യാലയങ്ങളില്‍ നിന്നായി 150 അധ്യാപകര്‍ക്ക് സമഗ്ര ശിക്ഷ കേരളം നല്‍കുന്ന പ്രത്യേക പരിശീലനം പാലക്കാട്, ആലത്തൂര്‍, ഷൊര്‍ണ്ണൂര്‍ കേന്ദ്രങ്ങളിലായി പൂര്‍ത്തിയാവുന്നു. ആറ് മുതല്‍ 12 വരെ ക്ലാസ്സുകളിലെ പരിശീലനം നല്‍കുന്ന അധ്യാപകരുടെ വിദ്യാലയങ്ങളില്‍ സുരക്ഷാ പെട്ടി സ്ഥാപിക്കാന്‍ സമഗ്ര ശിക്ഷാ കേരളം ധനസഹായം നല്‍കും.

വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ നിര്‍ഭയമായി അറിയിക്കുന്നതിനുള്ള അവസരമാണ് സുരക്ഷ പെട്ടിയിലൂടെ ഒരുക്കുന്നത്. വിവേചനരഹിത വിദ്യാലയം എന്നാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. പങ്കാളിത്തം, സംരക്ഷണം, ജനാധിപത്യം എന്നിവ ക്ലാസ് മുറികളില്‍ ഉറപ്പുവരുത്താന്‍ അധ്യാപകരെ പ്രാപ്തരാക്കുന്ന തരത്തിലാണ് പരിശീലനം. നിയമപരമായി ഇടപെടല്‍ വേണ്ട കാര്യങ്ങളില്‍ പരിശീലനം ലഭിച്ച അധ്യാപകര്‍ പ്രധാനാധ്യാപകരുമായി ബന്ധപ്പെട്ട് മേല്‍ നടപടികള്‍ സ്വീകരിക്കും. ജില്ലാ ഹോമിയോ ആശുപത്രിയിലെ സദ്ഗമയ പദ്ധതിയിലെ ഡോ വിനയകുമാര്‍, സൈക്കോളജിസ്റ്റ് സിംന, ബി ആര്‍ സി ട്രെയിനര്‍മാരായ പി രാധാകൃഷ്ണന്‍, സല്‍മ, സന്തോഷ്‌കുമാര്‍ എന്നിവരാണ് പരിശീനലത്തിന് നേതൃത്വം നല്‍കുന്നത്.

Latest