ഇക്കോ ടൂറിസം പദ്ധതി; കലക്ടര്‍ പ്രദേശം സന്ദര്‍ശിച്ചു

Posted on: February 3, 2019 11:02 am | Last updated: February 3, 2019 at 11:02 am
ഇക്കോ ടൂറിസം പദ്ധതിപ്രദേശം കലക്ടര്‍ അമിത്മീണ സന്ദര്‍ശിക്കുന്നു

നിലമ്പൂര്‍: വഴിക്കടവില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ അമിത് മീണ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. പുഴയുടെ ഇരുഭാഗത്തുമായി സ്ഥലം വിട്ടുനല്‍കിയിട്ടുള്ള ഉടമകളുടെ ഭൂമി റീസര്‍വേ പൂര്‍ത്തീകരിക്കണമെന്ന നിയമ തടസ്സം പഞ്ചായത്ത് അധികൃതര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് കലക്ടറുടെ സന്ദര്‍ശനം.

വഴിക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ഇ എ സുകു, തഹസില്‍ദാര്‍ സുഭാഷ് ചന്ദ്രബോസ്, വില്ലേജ് ഓഫീസര്‍, ശംസാദ് സലീം, സര്‍വേ സൂപ്രണ്ട്, ദാമോദരന്‍, പഞ്ചായത്ത് സെക്രട്ടറി, രവിശങ്കര്‍ വഴിക്കടവ് ഫോറസ്റ്റ് റെയ്ഞ്ചര്‍ മുഹമ്മദ് നിസാല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ടി സാവിത്രി, സി പി എം ലോക്കല്‍ സെക്രട്ടറി വിനയചന്ദ്രന്‍, പ്രദേശത്തുകാരനും മുന്‍ ലാന്‍ഡ് റവന്യു കമ്മീഷണറും മുന്‍ ജില്ലാ കലക്ടറുമായിരുന്ന മോഹന്‍ദാസ് കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കുന്നതിന് ഒപ്പമുണ്ടായിരുന്നു.

പദ്ധതി പ്രദേശം ചുറ്റിക്കണ്ട ശേഷം അടിയന്തിരമായി വേണ്ട നടപടി സ്വീകരിക്കാമെന്ന് കലക്ടര്‍ അറിയിച്ചു.