Connect with us

Techno

വാട്‌സ്ആപ്പ് സ്റ്റിക്കര്‍ സേവ് ചെയ്യുന്നത് ഇനി എളുപ്പം

Published

|

Last Updated

വാട്‌സ്ആപ്പില്‍ അടുത്തിടെ ജനപ്രിയമാ ഫീച്ചറുകളില്‍ ഒന്നാണ് സ്റ്റിക്കറുകള്‍. വൈവിധ്യമാര്‍ന്ന സ്റ്റിക്കറുകള്‍ ഉപയോഗിച്ചുള്ള ചാറ്റിംഗ് വാട്‌സ്ആപ്പില്‍ തരംഗമായി മാറിക്കഴിഞ്ഞു. സ്റ്റിക്കറുമായി ബന്ധപ്പെട്ട പുതിയ ഒരു ഫീച്ചര്‍ ഉള്‍പ്പെടുത്തി വാട്‌സ്ആപ്പിന്റെ ബീറ്റ വെര്‍ഷന്‍ അവതരിപ്പിച്ചു.

വാട്‌സ്ആപ്പില്‍ നിലവില്‍ ഒരു സ്റ്റിക്കര്‍ ലഭിക്കണമെങ്കില്‍ സ്റ്റിക്കര്‍ പാക്ക് പൂര്‍ണമായും ഡൗണ്‍ലോഡ് ചെയ്യണം. എന്നാല്‍ പുതിയ വെര്‍ഷനില്‍ ഇതിന്റെ ആവശ്യമില്ല. ഇഷ്ടമുള്ള സ്റ്റിക്കര്‍ മാത്രമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.

വാടസ്ആപ്പിന്റെ 2.19.33 ബീറ്റ വെര്‍ഷനിലാണ് പുതിയ അപ്‌ഡേഷന്‍ ലഭ്യമായത്. ഒറിജിനല്‍ പതിപ്പില്‍ ഈ ഫീച്ചര്‍ ഉടന്‍ ലഭ്യമാകും. ബീറ്റ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാട്‌സ്ആപ് സ്റ്റിക്കര്‍ സ്‌റ്റോര്‍ ഒപ്പണ്‍ ചെയ്യുക. തുടര്‍ന്ന് ആവശ്യമുള്ള സ്റ്റിക്കറിന് മുകളില്‍ ലോംഗ് പ്രസ് ചെയ്യുക. ഈ സമയം സ്റ്റിക്കര്‍ ഫേവറൈറ്റ് ആക്കാനുള്ള ഓപ്ഷന്‍ ലഭിക്കും. സ്റ്റിക്കറിന്റെ സൈസ് ഉള്‍പ്പെടെ വിവരങ്ങളും ഡൗണ്‍ലോഡ് ഓപ്ഷനും ലഭ്യമാകും. തുടര്‍ന്ന് സ്റ്റിക്കര്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

---- facebook comment plugin here -----

Latest