ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ്: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

Posted on: February 2, 2019 1:46 pm | Last updated: February 2, 2019 at 6:41 pm

കൊച്ചി: നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ മാറ്റി. തൃക്കാക്കര അസിസ്റ്റന്റ് ്കമ്മീഷണര്‍ പിപി ഷംസിനെയാണ് മാറ്റിയത്.

വെടിവെപ്പ് കേസില്‍ രവി പുജാരിയെ പ്രതി ചേര്‍ചത്തത് ഷംസായിരുന്നു. ലീന മരിയ പോളിനെ രവി പുജാരി ഭീഷണിപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. രവി പുജാരിയുടെ പേരിലുള്ള ഭീഷണിക്കത്തുകളും കണ്ടെടുത്തിരുന്നു.