Connect with us

Kerala

മുസ്‌ലിം ലീഗിന് മൂന്ന് സീറ്റ് നല്‍കുന്നതില്‍ തെറ്റില്ല; ഉമ്മന്‍ചാണ്ടി മത്സരിക്കുന്നതിനോട് യോജിപ്പില്ല: കെ മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം: മുസ്്‌ലിം ലീഗിന് മൂന്ന് സീറ്റ് നല്‍കുന്നതില്‍ തെറ്റില്ലെന്ന് കെപിസിസി പ്രചരാണ കമ്മറ്റി അധ്യക്ഷന്‍ കെ മുരളീധരന്‍. ലീഗിന് മുമ്പും മൂന്ന് സീറ്റ് നല്‍കിയിട്ടുണ്ട്. സിറ്റിങ്ങ് എംഎല്‍എമാര്‍ മത്സരിക്കുന്നതിനെക്കുറിച്ച് പാര്‍ട്ടി തീരുമാനമെടുക്കും. ഉമ്മന്‍ചാണ്ടി ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിനോട് യോജിപ്പില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഈ മാസം 25നകം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെക്കുറിച്ച് തീരുമാനമെടുക്കും. കേരള കോണ്‍ഗ്രസിനും അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു.

അതിനിടെലോക്‌സഭ തിരഞ്ഞെടപ്പ് സീറ്റ് നിര്‍ണയ ചര്‍ച്ചകള്‍ക്കായി മുസ്്‌ലിം ലീഗ് ഉന്നതാധികാര സമതിയോഗം ഇന്ന് പാണക്കാട് ചേരുകയാണ്. മൂന്നാം സീറ്റ് സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യുമെന്ന് പികെ കുഞ്ഞിലാക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അതേ സമയം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പാണക്കാട്ടെത്തിയിരുന്നു. സീറ്റ് സംബന്ധിച്ച ചര്‍ച്ചകള്‍ക്കല്ല എത്തിയതെന്നും സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും തെന്നെ കണ്ട മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.