ഈ ബജറ്റ് ട്രെയിലര്‍ മാത്രം; വീണ്ടും അധികാരത്തില്‍ വന്നാല്‍ ലക്ഷ്യം സമ്പൂര്‍ണ വികസനം- മോദി

Posted on: February 1, 2019 9:59 pm | Last updated: February 1, 2019 at 9:59 pm

ന്യൂഡല്‍ഹി: പൊതു തിരഞ്ഞെടുപ്പിനു മുമ്പ് അവതരിപ്പിച്ച ബജറ്റ് ട്രെയിലര്‍ മാത്രമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ബി ജെ പി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യയെ സമ്പൂര്‍ണ വികസനത്തിലേക്കു നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ മുഴുവന്‍ വിഭാഗം ജനങ്ങളെയും സ്പര്‍ശിച്ചു കൊണ്ടുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ഇത് നവഭാരത സൃഷ്ടിക്ക് ഉപയുക്തമാകും.

ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ 15 കോടിയോളം കുടുംബങ്ങള്‍ക്ക് ഗുണകരമാകും. ആദായ നികുതി ഇളവിന്റെ മെച്ചം മൂന്നു കോടി പ്രൊഫഷണലുകള്‍ക്ക് ലഭ്യമാകും. കര്‍ഷകര്‍ക്കു പ്രതിവര്‍ഷം 6000 രൂപ വരുമാനം ഉറപ്പാക്കുന്ന പദ്ധതിയും മികവുറ്റതാണെന്ന് മോദി പറഞ്ഞു.