അയുഷ്മാന്‍ ഭാരതിന്റെ ഗുണം ലഭിച്ചത് അമ്പത് കോടി ജനങ്ങള്‍ക്കെന്ന് ധനമന്ത്രി

Posted on: February 1, 2019 3:32 pm | Last updated: February 1, 2019 at 3:32 pm

ന്യൂഡല്‍ഹി:ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപദ്ധതിയായ പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷ്വറന്‍സ് വഴി 50 കോടി ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കിയെന്ന് ധനമന്ത്രി പിയുഷ് ഗോയല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പത്ത് കോടിയോളം വരുന്ന പാവപ്പെട്ട കുടുംബങ്ങളെ ലക്ഷ്യമിട്ട് കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് പദ്ധതി തുടങ്ങിയത്.

ആശുപത്രിയില്‍ കിടത്തി ചികിത്സയും മരുന്നുകള്‍ക്കുള്ള ചിലവുമാണ് പദ്ധതി വഴി ലഭിക്കുക. ഓപ്പറേഷന്‍, മരുന്നുകള്‍, പരിശോധന, യാത്ര എന്നീ 1350 ഇനം ചെലവുകള്‍ പദ്ധതിയുടെ ഭാഗമാണെ്. അതേ സമയം കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാക്കിയിരുന്നില്ല. പദ്ധതി തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള വന്‍ തട്ടിപ്പാണെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചിരുന്നു.