ഇന്ധന വിലയില്‍ നേരിയ കുറവ്

Posted on: February 1, 2019 1:54 pm | Last updated: February 1, 2019 at 3:03 pm

കൊച്ചി: ഇന്ധന വിലയില്‍ ഇന്ന് നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് 12 പൈസയും ഡീസലിന് എട്ട് പൈസയുമാണ് കുറഞ്ഞത്.

ഇതോടെ കൊച്ചിയില്‍ വില 72.92 രൂപയായി. ഡീസലിന് 69.32 രൂപയായി. തിരുവനന്തപുരത്ത് ഇത് യഥാക്രമം 74.22, 70.66 ആണ് കോഴിക്കോട് 73.24. 69.64 എന്നിങ്ങനെയാണ് നിരക്ക്. വ്യഴാഴ്ചയും ഇന്ധന വിലയില്‍ നേരിയ കുറവുണ്ടായിരുന്നു. പെട്രോള്‍ ലിറ്ററിന് എട്ട് പൈസയും ഡീസലിന് ഒമ്പത് പൈസയുമാണ് കുറഞ്ഞത്.