Connect with us

Gulf

പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക വഹിക്കും

Published

|

Last Updated

തിരുവനന്തപുരം: വിദേശത്ത് മരിക്കുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോര്‍ക്ക വഹിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. പ്രവാസി മലയാളികള്‍ക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണിത്. മൃതദേഹം കൊണ്ടുവരുന്നതിനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന പ്രവാസികളുടെ ഏറെക്കാലത്തെ ആവശ്യത്തിനാണ് പരിഹാരമാകുന്നത്.

മൃതദേഹം നാട്ടിലെത്തിക്കാന്‍ വിമാനക്കമ്പനികള്‍ വലിയ തുക ഈടാക്കുന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയായിരുന്നു. മൃതദേഹം തൂക്കി നോക്കിയാണ് നേരത്തെ ഇതിനുള്ള തുക വിമാനക്കമ്പനികള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ നിരക്കുകള്‍ എയര്‍ ഇന്ത്യ ഏകീകരിച്ചിരുന്നു.

പ്രവാസി പദ്ധതികള്‍ക്കായി 81 കോടി

പ്രവാസികളുടെ വിവിധ പദ്ധതികള്‍ക്കായി 81 കോടി വകയിരുത്തി. പ്രവാസികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സഹായം നല്‍കുന്ന സാന്ത്വനം പദ്ധതിക്ക് 25 കോടി. വാസി സംരഭകര്‍ക്ക് മൂലധന സബ്‌സിഡി നല്‍കുന്നതിന് 15 കോടി. ലോക കേരള കേരള സഭക്കും ആഗോള പ്രവാസി ഫെസ്റ്റിനും 5 കോടി

Latest