Connect with us

Kerala

നവ കേരള നിര്‍മാണത്തിന് 25 പദ്ധതി; ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചു, സമഗ്ര ആരോഗ്യ പദ്ധതി

Published

|

Last Updated

തിരുവനന്തപുരം: നവകേരള നിര്‍മാണത്തിന് ഊന്നല്‍ നല്‍കിയും സമഗ്ര ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചും ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചും പിണറായി സര്‍ക്കാറിന്റെ നാലാമത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു. നവകേരള നിര്‍മാണത്തിനായി ബജറ്റില്‍ 25 പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കെഎസ്ആര്‍ടിസിക്ക് ആയിരം കോടി അനുവദിച്ചു. ആരോഗ്യ വിദ്യാഭ്യാസ മേഖകള്‍ക്ക് 4000 കോടിയും കാര്‍ഷിക മേഖലക്ക് 2500 കോടിയും ശബരിമല വികസനത്തിന് 739 കോടിയും വകയിരുത്തി. 12,18,28 ശതമാനം ജിഎസ്ടിയുള്ള ഉത്പന്നങ്ങള്‍ക്ക് ഒരു ശതമാനം സെസ് പ്രഖ്യാപിച്ചു.രണ്ട് വര്‍ഷമാണ് സെസ് ഏര്‍പ്പെടുത്തിയത്. കാല്‍ ശതമാനം സെസ് വന്നതോടെ സ്വര്‍ണത്തിനും വെള്ളിക്കും വില ഉയരും. ബിയര്‍, വൈന്‍ നികുതി രണ്ട് ശതമാനം കൂടി.

പത്ത് ശതമാനം വിനോദ നികുതി ഈടാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയതോടെ സിനിമാ ടിക്കറ്റിനും നിരക്ക് കൂടും. ശമ്പള പരിഷ്‌കരണ നടപടികള്‍ക്ക് തുടക്കം കുറിക്കും. ജിവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും രണ്ട് ഗഡു കുടിശ്ശിക ഡിഎ നല്‍കും.

LIVE UPDATES:


 

Latest