സിറാജ്‌ലൈവ് ഇംപാക്ട്: ദാറുല്‍ ഹുദയിലെ നാടകത്തില്‍ ഖേദപ്രകടനവുമായി ജിഫ്രി തങ്ങള്‍; ഇനി ഉണ്ടാകില്ലെന്ന് ഉറപ്പും

Posted on: January 30, 2019 3:52 pm | Last updated: January 30, 2019 at 8:06 pm
SHARE

മലപ്പുറം: ചെമ്മാട് ദാറുല്‍ ഹുദയില്‍ നടന്ന സിബാഖ് കലോത്സവത്തില്‍ നാടക, ഷോര്‍ട്ട് ഫിലിം നിര്‍മാണ മത്സരങ്ങള്‍ നടത്തിയതില്‍ ഖേദ പ്രകടനവുമായി ഇകെ വിഭാഗം സമസ്ത. മത്സരങ്ങളുടെ സമാപന സംഗമത്തില്‍ പ്രസിഡന്റ് ജിഫ്‌രി തങ്ങളാണ് ഇത്തരമൊരു പരിപാടി അവതരിപ്പിക്കാനിടയാക്കിയതില്‍ നിര്‍വാജ്യം ഖേദിക്കുന്നതായി അറിയിച്ചത്.

സ്ഥാപനത്തെ കളങ്കപ്പെടുത്താനുള്ള ശ്രമമാണിത്. അവതരിപ്പിക്കാന്‍ ചില വിഷയങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാപ്പെടാതെയാണ് അവതരിപ്പിക്കപ്പെട്ടത്. മറ്റു ക്യാമ്പസിലെ കുട്ടികളാണ് ഇസ്‌ലാമിന് യോജിക്കാന്‍ പറ്റാത്ത മത്സരങ്ങള്‍ അവതരിപ്പിച്ചത്. സമസ്തയുടെ ആശയ ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായ കാര്യമാണിത്. കുട്ടികളില്‍ നിന്ന് അബദ്ധം സംഭവിച്ചതാണ്. കുട്ടികളുടെ പ്രായമാണ് പ്രശ്‌നം. അവര്‍ക്ക് ആവേശം നല്‍കുന്ന രൂപത്തില്‍ അവതരിപ്പിക്കപ്പെടുകയായിരുന്നുവെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

അവസാന നാള്‍ വരെ ഈ ക്യാമ്പസില്‍ ഇത്തരമൊരു സംഭവം ഇനിയൊരിക്കലും ഉണ്ടാകില്ലെന്ന് ഉറപ്പു തരുന്നതായും അദ്ദേഹം പറഞ്ഞു. വിധി കര്‍ത്താക്കളായി വന്നവ പുത്തന്‍വാദികളാണ് ഇതിനെ പരസ്യപ്പെടുത്തിയത്. പുത്തന്‍ വാദികളോട് അതിര്‍വരമ്പിടണം. ഇത് വിട്ടുകടക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ചെമ്മാട് ദാറുല്‍ ഹുദയില്‍ നടന്ന കലാമേളയില്‍ ഇസ്‌ലാമിക ദ്അവ സ്‌കിറ്റ് എന്ന പേരില്‍ നാടകവും വിദ്യാര്‍ഥികള്‍ അഭിനയിച്ച ഷോര്‍ട്ട് ഫിലിം മത്സരവും നടന്നത്.

Read more: ദാറുല്‍ ഹുദ കലോത്സവത്തില്‍ നാടകവും ഷോര്‍ട്ട് ഫിലിം മത്സരങ്ങളും

സിറാജ്‌ലൈവില്‍ സംഭവം വാര്‍ത്തയായതോടെ സംഘടനക്ക് അകത്തു നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ജിഫ്‌രി തങ്ങള്‍ ഖേദവുമായി രംഗത്തെത്തിയത്.

1 COMMENT

  1. ഇത് സമസ്തയാണ് വരക്കലെ തങ്ങൾ സ്ഥാപിച്ചത് അല്ലാണ്ട് മേനോൻ ഉണ്ടാക്കിയ ഫിത്‌ന ടീമിന്റെ ആൾകൂട്ടമല്ല
    തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ അത് അംഗീകരിച്ചു ഇനി ഉണ്ടാവില്ലെന്നുപറഞ്ഞാൽ അങ്ങനെതന്നെ ആയിരിക്കും അല്ലാണ്ട് സർക്കസ്സ് കനോളെജ് സിറ്റിയിൽ സ്ത്രീ പുരുഷ സങ്കലനം നടന്നപ്പോ കാകതൗബ നടത്തി ടിക്കറ്റ്എടുത്തു ദുഫായി പോയി പാന്റിടാത്ത പെണ്ണിന്റെ കൂടെ വേദി പങ്കിട്ട നേതാക്കൾ അല്ല സമസ്തയുടെ

LEAVE A REPLY

Please enter your comment!
Please enter your name here