വന്‍ നിക്ഷേപ പദ്ധതികളുമായി സഊദി അറേബ്യ; നൂറ് ബില്യണ്‍ റിയാലിന്റെ 37 കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചു

Posted on: January 29, 2019 3:45 pm | Last updated: January 29, 2019 at 3:45 pm

റിയാദ് : മിഷന്‍ 2030 ന്റെ ഭാഗമായി വന്‍ വ്യവസായിക വികസനം ലക്ഷ്യമിട്ടുള്ള സഊദി അറേബ്യയുടെ വന്‍കിട പദ്ധതികള്‍ സഊദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍സല്‍മാന്‍ പ്രഖ്യാപിച്ചു. തലസ്ഥാനമായ റിയാദിലെ റിറ്റ്‌സ് കാള്‍ട്ടന്‍ ഹോട്ടലില്‍ നടന്ന വ്യവസായ നിക്ഷേപകരുടെ സമ്മേളനത്തിലാണ് കിരീടാവകാശി കാരാറുകള്‍ ഒപ്പു വെച്ചത് .ആദ്യ ദിനത്തില്‍ ആഭ്യന്തര വിദേശ കമ്പനികളുമായി നൂറ് ബില്യണ്‍ റിയാലിന്റെ 37 കരാറുകളും ധാരണാപത്രങ്ങളും വ്യവസായ സമ്മേളനത്തില്‍ ഒപ്പു വെച്ചു,29 കരാറുകളും ധാരണാപത്രങ്ങളും പിന്നീട് ഒപ്പുവെക്കും.ആഭ്യന്തര നിക്ഷേപം പ്രോത്സാഹിപ്പിക്കുനതോടപ്പം സ്വകാര്യ മേഖലയില്‍ വന്‍തോതിലുള്ള നിക്ഷേപമാണ് ലക്ഷ്യമാക്കുന്നത്. ഊര്‍ജ്ജം,ഖനനം, വ്യവസായം, ചരക്കു നീക്കം എന്നീ മേഖലയിലാണ് പുതിയ പദ്ധതികള്‍. സഊദി വിഷന്‍ 2030 ലക്ഷ്യമാക്കിയുള്ള വന്‍കിട പദ്ധതികള്‍ പത്തു വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണമായും പൂര്‍ത്തീകരികാനാണ് ലക്ഷ്യമിടുന്നത് .ഫ്രഞ്ചു കമ്പനിയുമായുള്ള സൈനിക വ്യവസായ സഹകരണ കരാറും പദ്ധതിയിലുണ്ട് .ഗതാഗത രംഗത്ത് മാത്രം 50 ബില്യന്‍ റിയാലിന്റെതാണ് പദ്ധതിയിലൂടെ നടപ്പിലാക്കുക.

കൂടാതെ രാജ്യത്ത് പുതിയ അഞ്ച് വിമാനത്താവളങ്ങളും 2000 കി.മീ ദൈര്‍ഘ്യമുള്ള റെയില്‍വേയും ഇതോടപ്പം പൂര്‍ത്തിയാക്കും .ആഗോള നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നതോടെ മേഖലയിലെ വന്‍ ഉത്പാദന രാജ്യമായി സഊദി മാറും .കൂടുതല്‍ നിക്ഷേപങ്ങള്‍ വരുന്നതോടെ സഊദിയില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി പതിനാറ് ലക്ഷത്തിലധികം ജോലി സാധ്യതകളാണുള്ളത്. തൊഴിലില്ലായ്മ നിരക്കും കുറയുമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത് .വ്യവസായ ഊര്‍ജ വകുപ്പ് മന്ത്രി ഡോ. ഖാലിദ് അല്‍ ഫാലിഹ്, ഗതാഗത മന്ത്രി ഡോ. നബീല്‍ അല്‍ ആമൂദി എന്നിവരും വ്യവസായ സമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ത്യയില്‍ നിന്ന് ലുലു ഗ്രൂപ്പിനായിരുന്നു ക്ഷണം

മുഹമ്മദ് റഫീഖ് ചെമ്പോത്തറ