ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസ്: സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന് വിഎസ് ; സമയം കളയാനില്ലെന്ന് ഹൈക്കോടതി

Posted on: January 29, 2019 1:33 pm | Last updated: January 29, 2019 at 7:55 pm

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറിക്കേസില്‍ സര്‍ക്കാറിനെതിരെ വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍. എതിര്‍കക്ഷിയുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ വിഎസ് പറയുന്നു. അട്ടിമറിക്കേസിലെ അന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ലെന്നും വിഎസ് ഹരജിയില്‍ പറയുന്നുണ്ട്.

അതേ സമയം കേസ് കാലപ്പഴക്കം ചെന്നതും കുഴിച്ചുമൂടിയതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം കേസുകള്‍ക്കായി സമയം കളയാനില്ലെന്നും കോടതി വ്യക്തമാക്കി. കേസ് പരിഗണിക്കുന്നത് മാര്‍ച്ച് അഞ്ചിലേക്ക് മാറ്റി.