Connect with us

Education

ഉയര്‍ന്ന സ്‌കോര്‍ നേടാന്‍ ഇവ ശ്രദ്ധിക്കാം

Published

|

Last Updated

പഠന സമയം
വര്‍ധിപ്പിക്കണം
എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന ഒരു വിദ്യാര്‍ഥി ഇതുവരെ ഉപയോഗിച്ച പഠന സമയത്തേക്കാള്‍ ഇനിമുതല്‍ പഠന സമയം വര്‍ധിപ്പിക്കണം. വിദ്യാലയ ദിവസങ്ങളില്‍ എഴ് മണിക്കൂറും അല്ലാത്ത ദിവസങ്ങളില്‍ പതിനാല് മണിക്കൂറുമായി പഠന പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കാന്‍ കഴിയണം. അതിനാവശ്യമായ ആസൂത്രണം നടത്തണം.

പഠന സമയം
വര്‍ധിപ്പിക്കാന്‍
ടൈം മൊഡ്യൂള്‍
ഒരു നല്ല ടൈം മൊഡ്യൂള്‍ ഉണ്ടെങ്കില്‍ ഏതൊരാള്‍ക്കും സാധാരണയുള്ള സമയത്തെക്കാള്‍ പഠന സമയം കൂട്ടാന്‍ കഴിയും.

ടൈം മൊഡ്യൂള്‍
തയ്യാറാക്കുമ്പോള്‍
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. ഒരു ദിവസം നാം ചെയ്യുന്ന എല്ലാ കാര്യങ്ങള്‍ക്കും മൊഡ്യൂളില്‍ ഇടം വേണം. ( ഉല്ലാസത്തിനും ആഹ്ലാദത്തിനും കുടുംബാംഗങ്ങള്‍ തമ്മിലുള്ള കൂടിയിരിപ്പുകള്‍ക്കും എല്ലാമുള്ള സമയം)
2. ഒരേ വിഷയങ്ങള്‍ അടുത്തടുത്ത സമയങ്ങളില്‍ പഠിക്കാന്‍ വേണ്ടി നിര്‍ദേശിക്കരുത്. ഒരു ഭാഷ കഴിഞ്ഞാല്‍ അടുത്ത ഭാഷ ആകരുത് മൊഡ്യൂളില്‍. പകരം ഗണിതമോ സയന്‍സ് വിഷയമോ ആകാം.
മലയാളം/ ഇംഗ്ലീഷ്/ ഹിന്ദി എന്നിങ്ങനെ ക്രമീകരിക്കരുത്. പകരം മലയാളം / ഗണിതം / ഹിന്ദി / സാമൂഹ്യപാഠം/ ഇംഗ്ലീഷ് എന്നിങ്ങനെയാകാം. രണ്ട് മണിക്കൂര്‍ തുടര്‍ച്ചയായി പഠിച്ചുകഴിഞ്ഞാല്‍ വിശ്രമ വേളകള്‍ വേണം.

3. എപ്പോള്‍ എഴുനേല്‍ക്കണം എപ്പോള്‍ ഉറങ്ങണം എന്നൊക്കെ ഓരോരുത്തരും പ്രത്യേകം തീരുമാനിക്കണം. എങ്കിലും പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നത് നന്നായിരിക്കും എന്ന അനുഭവമാണ് പൊതുവെ ഉള്ളത്. ഇക്കാര്യത്തില്‍ ഖണ്ഡിതമായ ഒരഭിപ്രായത്തിന് ഇല്ല.

സംഘപഠനത്തിനുള്ള സാധ്യതകള്‍ ഉണ്ടാകണം
ഉയര്‍ന്ന ഗ്രേഡ് നേടുന്നതിന് സംഘപഠനം സഹായിക്കും. പഠിച്ച കാര്യങ്ങള്‍ പങ്കിടുന്നത് വിവരങ്ങള്‍ കൂടുതല്‍ ഉറപ്പിക്കാന്‍ സഹയകമായിത്തീരും. പരമാവധി ഒരേ നിലവാരമുള്ള / വലിയ അന്തരമില്ലാത്ത കൂട്ടുകാര്‍ തമ്മിലുള്ള സംഘ പഠനമാണ് നല്ലത്. വളരെ നന്നായി കാര്യങ്ങള്‍ മനസ്സിലാക്കിയ ഒരു കുട്ടി അത്രക്കൊന്നും കാര്യങ്ങള്‍ അറിയാത്ത ഒരു സംഘവുമായി സംഘ പഠനത്തില്‍ ഏര്‍പെട്ടിട്ട് ഗുണമുണ്ടാകില്ല. അതുപോലെ തന്നെ നന്നായി പഠിച്ച ഒരു സംഘത്തിലേക്ക് വേണ്ടത്ര പഠിക്കാത്ത ഒരു കുട്ടി ചേരുമ്പോഴും ഉദ്ദേശിച്ച ഫലം ലഭിക്കില്ല. അതിനാല്‍ വലിയ അന്തരമില്ലാത്ത സംഘപഠനമായിരിക്കും ഗുണപ്രദം. എന്നാല്‍, ഉയര്‍ന്നുവരുന്ന സംശയങ്ങള്‍ തീര്‍ക്കാന്‍ സമര്‍ഥന്മാരെ സമീപിക്കുന്നത് നന്നായിരിക്കും. ഈ വിധത്തില്‍ ഒരാളുടെയും ആത്മവിശ്വാസം കെട്ടുപോകാത്ത വിധത്തിലാകണം സംഘപഠനം നടക്കേണ്ടത്.

ദേവേശന്‍ പേരൂര്‍

ദേവേശന്‍ പേരൂര്‍